ഫിറ്റ്നസിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏത് താരസുന്ദരിമാരോടും മത്സരിക്കാന്‍ പോന്ന നടിയാണ് തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. സിനിമയുടെ തിരക്കിലാണെങ്കിലും ആരോഗ്യകാര്യത്തില്‍ സാമന്ത അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്. മയോസൈറ്റിസ് രോഗബാധിതയാതിന് പിന്നാലെ ഇപ്പോൾ വെല്‍നസ് ട്രെയ്നിംഗിനായി യോഗയും ധ്യാനവും ഒക്കെ പരിശീലിക്കുന്നുണ്ട് സമാന്ത. കൂടാതെ ജിമ്മിലും കഠിന പരിശീലനം നടത്തുന്നു.
അടുത്തിടെ ജിമ്മില്‍ ഹെവി വെയിറ്റ് ലിഫ്റ്റിംഗ് ട്രെയിനിംഗ് നടത്തുന്ന ഒരു വീഡീയോ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറി. പത്തു കിലോയോളം ഭാരം അനായാസം എടുത്ത് ഉയര്‍ത്തുന്ന താരം ഏവരെയും അമ്പരപ്പിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദൈനംദിന ജീവിത പ്രചോദനമാകാൻ ഇതിലൂടെ കഴിഞ്ഞുവെന്ന് സമാന്ത പറയുന്നു.
കൂടാതെ ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില് സജീവമായ സമാന്ത, ആരാധകരുമായി നിരന്തരം സംവദിക്കുന്നുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും നിരവധി സന്ദേശങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്യുന്നു.
വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സമാന്തയുടെ ഒടുവില്‍ റിലീസായ ചിത്രം. കൂടാതെ ആമസോണ്‍ പ്രൈമിന്റെ ഗ്ലോബല്‍ സീരിസായ സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ വരുണ്‍ ധവാനൊപ്പമെത്തുന്നത് സാമന്തയാണ്.
ഫാമിലി മാന്‍ 2 സീരിസിന്റെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകരായ രാജ്, ഡികെ എന്നിവര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും സമാന്തയുണ്ട്. കൂടാതെ തമിഴ്- ഇംഗ്ലീഷ് ചിത്രമായ ചെന്നൈ സ്റ്റോറീസിലൂടെ ഹോളിവുഡിലും അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് സാമന്ത.