തന്റെ മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്ത് നടി സാമന്ത അകിനേനി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാമന്തയുടെ വെളിപ്പെടുത്തൽ. സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ. പക്ഷേ ഞാൻ അത് തിരിച്ചറിയുകയും അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നാഗചൈതന്യയെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമായി കരുതുന്നു- സാമന്ത പറയുന്നു. ജെമിനി ഗണേശൻ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിയതാണ് സാവിത്രിയുമായുള്ള ബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് സിനിമയിൽ പറയുന്നു.
മാത്രമല്ല സാവിത്രിയുടെ വളർച്ചയിൽ ജെമിനിക്ക് ചെറിയ തോതിൽ അസൂയയും ഉണ്ടായിരുന്നത്രേ. സാമന്തയും തെന്നിന്ത്യൻ നടൻ സിദ്ധാർഥും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമന്ത ഉദ്ദേശിച്ചത് മുൻകാമുകൻ സിദ്ധാർഥിനെ ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാരം.
നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ വാണി എന്ന പത്ര പ്രവർത്തകയുടെ വേഷത്തിൽ സാമന്തയും എത്തിയിട്ടുണ്ട്. കീർത്തി സുരേഷ് ആണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. ജെമിനി ഗണേശനായി ദുൽഖർ സൽമാനും വേഷമിടുന്നു.