കരിയറിന്റെ തുടക്കത്തിൽ നാടന്‍ വേഷങ്ങളിൽ തിളങ്ങിയിരുന്ന താരമാണ് സാമന്ത റൂത്ത് പ്രഭു.
എന്നാലിപ്പോള്‍ പ്രത്യേകിച്ച് നാഗചൈതന്യയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗ്ലാമറസ് വേഷങ്ങളിലാണ് സാമന്ത പ്രത്യക്ഷപ്പെടുന്നത്.
2021-ൽ ദ ഫാമിലി മാൻ 2 എന്ന വെബ് സീരീസിൽ രാജലക്ഷ്മിയായി താരം നോക്കൗട്ട് പ്രകടനം നടത്തി.
പിന്നീട് പുഷ്പയിലെ ഊ അന്താവ…. എന്ന ഗാനത്തിലെ ചൂടൻ രംഗങ്ങളിലൂടെ വീണ്ടും സാമന്ത ഗ്ലാമറസ് വേഷങ്ങൾ ആവർത്തിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം ഷെയര്‍ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോസ്മോപൊളിറ്റന്‍ എന്ന മാസികയുടെ ഡിജിറ്റല്‍ പതിപ്പിന്റെ കവര്‍ ഗേള്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.
തിളങ്ങുന്ന നിറമുള്ള ഉഷ്ണമേഖല പ്രിന്റുകള്‍ ഡിസൈന്‍ ചെയ്ത ഡ്രസാണ് സാമന്തയ്ക്കു വേണ്ടി സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
ഒരു തായ് ഹൈ സ്കര്‍ട്ടും ട്യൂബ് ബിക്കിനി ബ്രാലെറ്റ് ടോപ്പും അതിന് യോജിക്കുന്ന സ്ലിറ്റ് സരോംഗ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം വാച്ചും ചെറിയ നെക്ലെസ്സും ഇയര്‍ റിംഗ്സും ആക്സസറീസായി ധരിച്ചിട്ടുണ്ട്.
മറ്റൊരു ചിത്രത്തില്‍ ട്രോപ്പിക്കല്‍ തീംഡ് ജാക്കറ്റ് ധരിച്ചതാണ്. പിന്നെയുള്ളത് പേസ്റ്റല്‍ കളേര്‍ഡ് ഫെന്‍ഡി പാന്റ് സ്യൂട്ട് കോ- ഓര്‍ഡ് സെറ്റും അതിനിണങ്ങുന്ന നീല ബ്രാലെറ്റും ധരിച്ച ചിത്രമാണ്.
വളരെ സെക്സിയായി ഹോട്ട് ലുക്കിലാണ് താരം മൂന്നു ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു കലാകാരി എന്ന നിലയിലുള്ള സാമന്തയുടെ യാത്രയെക്കുറിച്ചും, ജീവകാരുണ്യത്തിൽ എങ്ങനെ ഉറച്ചു വിശ്വസിക്കുന്നുവെന്നുമാണ് മാഗസിന്റെ കവർ സ്റ്റോറി.
അടുത്തിടെ നടന്ന ഒരു അവാർഡ് ഷോയിൽ നിരവധി ആളുകൾ തന്റെ ഗൗണിനെ കുറിച്ച് മോശം കമന്റുകൾ നൽകിയതിന് ശേഷം സാമന്ത റൂത്ത് പ്രഭു അടുത്തിടെ ട്രോളന്മാർക്ക് തിരിച്ചടി നൽകിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ സാമന്ത കുറിച്ചത് ഇങ്ങനെയാണ്… ‘ഒരു സ്ത്രീയെന്ന നിലയിൽ, വിധിക്കപ്പെടുന്നത് എന്താണെന്ന് എനിക്ക് നേരിട്ട് അറിയാം.
സ്ത്രീകളെ അവർ ധരിക്കുന്നത്, അവരുടെ വംശം, വിദ്യാഭ്യാസം, സാമൂഹിക നില, രൂപം, ചർമ്മത്തിന്റെ നിറം എന്നിവ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ സ്ത്രീകളെ വിലയിരുത്തുന്നത്.
കൂടാതെ ലിസ്റ്റ് നീണ്ടു പോകുന്നു. ഒരു വ്യക്തിയെ കുറിച്ച് അവർ ധരിക്കുന്ന വസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പെട്ടെന്നുള്ള വിലയിരുത്തലുകൾ നടത്തുന്നത് അക്ഷരാർഥത്തിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള കാര്യമാണ്.
പകരം ആളുകൾ ജീവിതത്തിൽ സ്വയം മെച്ചപ്പെടുത്താനും സ്വയം പരിണാമത്തിനായി പ്രവർത്തിക്കാനും ശ്രമിക്കണം’ - സാമന്ത പറയുന്നു.