തെലുങ്കിൽ വൻവിജയം നേടി തീയറ്ററുകൾ നിറഞ്ഞോടുകയാണ് സാമന്ത അക്കിനേനി നായികയായ ഓ ബേബി എന്ന ചിത്രം. മിസ് ഗ്രാനി എന്ന കൊറിയൻ സിനിമയുടെ റീമേക്ക് ആണ് നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഓ ബേബി.
ചിത്രത്തിന്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ടിൽ സാമന്ത വലിയൊരു രഹസ്യം പുറത്തു വിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല ഭർത്താവ് നാഗചൈതന്യയുടെ പേര് കൊത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്.
ഭർത്താവാണ് തന്റെ ലോകമെന്നും ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു താൻ പരസ്യപ്പെടുത്തുകയാണെന്നും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് സാമന്ത കുറിച്ചു. വലതു വാരിയെല്ലിന്റെ ഭാഗത്താണ് ടാറ്റു ചെയ്തിരിക്കുന്നത്.