തനിക്ക് ലഭിച്ച വിലപിടിച്ച വിവാഹ സമ്മാനങ്ങൾ ലേലം ചെയ്യാനൊരുങ്ങുകയാണ് തെന്നിന്ത്യൻ താരം സാമന്ത. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് സാമന്ത വിവാഹസമ്മാനങ്ങൾ ലേലം ചെയ്യുന്നത്. തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം വൻവാർത്താപ്രാധാന്യം നേടിയിരുന്നു.
ഏകദേശം പത്തുകോടി രൂപ ചെലവിട്ട് ഗോവയിൽ ഒരാഴ്ചയോളം നീണ്ട വിവാഹാഘോഷങ്ങളാണ് നടത്തിയത്. ഇതാദ്യമായല്ല സാമന്ത പാവപ്പെട്ട കുട്ടികൾക്കായി പ്രവർത്തിക്കുന്നത്. ഭർത്താവ് നാഗചൈതന്യയുടെ പൂർണമായ പിന്തുണയും ഇക്കാര്യത്തിൽ സാമന്തയ്ക്കുണ്ട്.