നടി സാമന്തയുടെ പുതിയ ട്വിറ്റര്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വജ്രമോതിരമണിഞ്ഞ ഭംഗിയുള്ള വിരലുകള്‍ കാമറയുടെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തിന് ‘മനോഹരമായ വിരലുകള്‍, പുതിയ പ്രണയം” എന്ന ടാഗ് ലൈനും നല്‍കിയിട്ടുണ്ട്. നാഗ ചൈതന്യയുമായി സാമന്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇരുവരും പ്രണയബദ്ധരായി ഇരിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. അതിലും ഈ മോതിരം തന്നെയാണ് ശ്രദ്ധാകേന്ദ്രം. നാഗചൈതന്യയുടെ സഹോദരനും നടനുമായ അഖിലിന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കവേയാണ് നിശ്ചയ മോതിരമണിഞ്ഞ് സാമന്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇരുവരും ഈ വര്‍ഷം ആദ്യമാണ് പ്രണയത്തിലായതെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്.