സൗത്ത് ഇന്ത്യയിലെ കഴിവുതെളിയിച്ച അഭിനേത്രികളില്‍ ഒരാളാണിപ്പോള്‍ സാമന്ത. അഭിനയ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന നാഗാര്‍ജുനയുടെ മകന് നാഗചൈതന്യയുമായുള്ള സാമന്തയുടെ വിവാഹനിശ്ചയം അടുത്തിടെ നടന്നിരുന്നു. ഒട്ടുമിക്ക ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും അത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സാമന്ത വാര്‍ത്തകളില്‍ നിറയുന്നു.
തന്റെ ഭാവി വരനായ നാഗചൈതന്യയുടെ പുതിയ ചിത്രമായ രാരണ്ടോ വെടുക ചുതത്തിന്റെ ട്രെയിലര്‍ കണ്ടതിന്റെ ത്രില്ലിലാണ് നടി സമന്ത. ട്രെയ്ലറിനെ കുറിച്ചുള്ള സാമന്തയുടെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചതാകട്ടെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയും. ഭാവി മരുമകള്‍ തനിക്കയച്ച ഒരു വാട്ട്സ്ആപ്പ് ചാറ്റാണ് നാഗാര്‍ജുന ആരാധകര്‍ക്കായി ട്വീറ്റ് ചെയ്തത്. ട്രെയിലര്‍ തനിക്ക് ഇഷ്ടമായെന്നും നാഗ ചൈതന്യ നന്നായിട്ടുണ്ടെന്നും സാമന്ത നാഗാര്‍ജുനയോട് ചാറ്റില്‍ പറയുന്നു. ആയിരത്തിലധികം പേരാണ് നാഗാര്‍ജുനയുടെയും സമന്തയുടെയും ചാറ്റ് റീട്വീറ്റ് ചെയ്തത്.
Thanks for the fantastic response to the theatrical trailer of #RaRandoiVedukaChuddam / this is the reaction of my dil @Samanthaprabhu2 ??? pic.twitter.com/U3JRTCLPxy
— Nagarjuna Akkineni (@iamnagarjuna) May 17, 2017
Can’t wait for the film ? #rarandoiVedukachudham . All the very best @chay_akkineni @kalyankrishna_k @Rakulpreet https://t.co/L8LVjiK30z
— Samantha Ruth Prabhu (@Samanthaprabhu2) May 17, 2017