വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത.
നാഗചൈതന്യയുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതോടെ പലരും വിമര്‍ശനങ്ങളുമായി എത്തി.
സാമന്തയ്ക്കെതിരേ സൈബര്‍ അക്രമണങ്ങളും ഉണ്ടായിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് സാമന്തയുടെ പ്രശ്നങ്ങള്‍ കാരണമെന്നാണ് പലരും ആരോപിച്ചത്.
ആദ്യം വിവാഹമോചനത്തിന്റെ പേരിലാണെങ്കില്‍ പിന്നീട് സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ വന്നത്.
പുഷ്പ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സുകാരിയായി വന്നതിന്റെ പേരിലും സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു.
നാലു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിന്റെ വേദനയില്‍ നില്ക്കുന്ന സാമന്ത ആരോപണങ്ങളിലൊന്നും തളര്‍ന്നില്ല.
ഒരു ദേശീയ മാധ്യമത്തിനു നല്കിയ പ്രതികരണത്തിലൂടെ താന്‍ കടന്നുവന്ന വഴിയില്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു സാമന്ത പറഞ്ഞിരുന്നു.
വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും സമ്മര്‍ദം നിറയ്ക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്.
നമ്മുടെ ബലഹീനതകള്‍, വേദന, ഉത്കണ്ഠ എന്നിവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പരാമർശിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് നല്‍കുന്നത്.
കാരണം നമ്മുടെ വ്യക്തിജീവിതത്തില്‍ വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒത്തിരി ആളുകളുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാല്‍ പെര്‍ഫെക്ട് ആയിട്ടുള്ള ജീവിതങ്ങള്‍ ചിത്രീകരിക്കുന്നത് എത്ര സമ്മര്ദമുള്ളതാണെന്ന് ഞാന്‍ മനസിലാക്കുന്നു.
എല്ലാവരുടെയും ജീവിതം അത്ര പെര്‍ഫെക്ട് ഒന്നുമില്ല. എന്നെ വിശ്വസിക്കണം എന്നുമാണ് സാമന്ത പറയുന്നത്.