തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയില്‍ സാമന്ത വളരെ സജീവമാണ്.
ഇപ്പോള്‍ സാമന്തയുടെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടിലെ പേരാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തന്റെ പേരില്‍ നിന്ന് അക്കിനേനി എന്ന പേരു മാറ്റിയിരിക്കുകയാണ് നടി.
പകരം സാമന്ത റൂത്ത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്.
ഇതിനു പുറമേ ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കിയും മാറ്റിയിരിക്കുകയാണ് താരം.
ഇതേത്തുടർന്നു പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.
2017ലാണ് സാമന്ത നാഗചൈതന്യയെ വിവാഹം കഴിച്ചത്. അങ്ങനെയാണ് സാമന്ത അക്കിനേനി കുടുംബത്തിന്റെ ഭാഗമായത്.
പിന്നീട് തന്റെ സോഷ്യല്‍ മീഡിയയിലെ പേര് സാമന്ത അക്കിനേനി എന്നാക്കി താരം മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എസ് എന്നു മാത്രമാണ് അക്കൗണ്ടില്‍ കാണിക്കുന്നത്.
ഇതോടെ സാമന്തയും അക്കിനേനി കുടുംബവും തമ്മില്‍ പ്രശ്നത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ വരെഎത്തിത്തുടങ്ങി.
എന്നാൽ സാമന്ത അക്കിനേനി എന്നു തന്നെയാണ് ഇപ്പോഴും ഫേയ്സ്ബുക്കില്‍ താരത്തിന്റെ പേര് കാണിക്കുന്നത്.
സാമന്തയും നാഗചൈതന്യയും നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാവുന്നത്.
തെലുങ്ക്, തമിഴ് സിനിമാ മേഖലയിലെ പ്രിയതാരങ്ങളാണ് സമാന്തയും ഭര്‍ത്താവ് നാഗചൈതന്യയും. ആരാധകര്‍ ഏറെയുള്ള ഈ താരജോഡികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍.
തെലുങ്കിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്.
എന്നാല്‍ വിവാഹം കഴിഞ്ഞ് നാല് വര്‍ഷമാകുമ്പോള്‍ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളല്‍ വീണുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുസംബന്ധിച്ച നിരവധി സംശയങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകള്‍ സമാന്ത ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നാഗചൈതന്യയുടെ ചിത്രങ്ങള്‍ ഒന്നും താരം പങ്കുവെയ്ക്കാറില്ല.
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭര്‍ത്താവ് നാഗചൈതന്യയുടെ ചിത്രം സാമന്ത പോസ്റ്റ് ചെയ്തിട്ടില്ല.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും നാഗചൈതന്യയുടെ ചിത്രങ്ങള്‍ ഒന്നും തന്നെ സാമന്ത ഇട്ടിട്ടില്ല. ഇവര്‍ തമ്മില്‍ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.