പത്തനാപുരം:സമാന്തര സര്‍വീസുകള്‍ പിടിമുറുക്കുന്നു;കിഴക്കന്‍ മേഖലയില്‍ കെ എസ് ആര് ടി സിയ്ക്ക് വരുമാന നഷ്ടം.പത്തനാപുരം ഡിപ്പോയില്‍ നിന്നും ചെയിന്‍ സര്‍വീസ് നടത്തുന്ന പത്തനാപുരം കൊട്ടാരക്കര,പത്തനാപുരം പുന്നല റൂട്ടുകളിലാണ് സ്വകാര്യ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള സമാന്തര സര്‍വീസുകള്‍ ഓട്ടം നടത്തുന്നത്.
മുന്‍പ് ഈ റൂട്ടുകളില്‍ സമാന്തര സര്‍വീസുകള്‍ പതിവായിരുന്നെങ്കിലും പത്തനാപുരം ഡിപ്പോയില്‍ നിന്നും ഇവിടങ്ങളിലേക്ക് ചെയിന്‍ സര്‍വീസ് തുടങ്ങിയതോടെ ഇവര്‍ ഒതുങ്ങിയ മട്ടായിരുന്നു.
എന്നാല്‍ വീണ്ടും ഇത്തരക്കാര്‍ സജീവമായതോടെ കെ എസ് ആര് ടി സിയുടെ വരുമാനത്തില്‍ വന്‍ഇടിവാണ് സംഭവിച്ചിരിക്കുന്നത്.ഒറ്റ ട്രിപ്പില്‍ പതിനയ്യായിരത്തോളം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് സമാന്തര സര്‍വീസുകാര്‍ വന്നതോടെ പകുതിയായി കുറഞ്ഞു.
കുന്നിക്കോട്ടും,പത്തനാപുരത്തും,പുന്നലയിലുമായി സര്‍വീസ് നടത്തുന്ന ഇവര്‍ കെ എസ് ആര് ടി സി ബസ് സ്റ്റോപ്പിലെത്തുന്ന സമയം വാഹനവുമായി പോകുന്നതിനാല്‍ ബസില്‍ കയറേണ്ട യാത്രക്കാര്‍ ഇവരെ ആശ്രയിക്കുകയാണ് പതിവ്.
സമാന്തര സര്‍വീസുകള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പോ,പോലീസോ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.ഇത്തരം വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാട്ടി രേഖാമൂലം പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും പത്തനാപുരം എ റ്റി ഒ തോമസ് മാത്യു പറഞ്ഞു.