സ​മാ​ന്ത​ര ടെ​ലിഫോ​ൺ എ​ക്സ്ചേ​ഞ്ച്; പ്രതികൾക്ക് വൻ കുഴൽപ്പണ  ഇടപാടും; എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റും അ​ന്വേ​ഷ​ണം തു​ട​ങ്ങി

 

കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് കേ​സി​ലെ പ്ര​തി​ക​ൾ വ​ൻ കു​ഴ​ൽ​പ്പ​ണ ഇ​ട​പാ​ടും ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു.​

കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ​ഗ​ഫൂ​ര്‍, പൊ​റ്റ​മ്മ​ൽ സ്വ​ദേ​ശി കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സി ​ബ്രാ​ഞ്ചി​ന് ല​ഭി​ച്ച​ത്.

സാന്പത്തിക ഇടപാടുകൾ
​ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ മൂ​രി​യാ​ട് സ്വ​ദേ​ശി പി.​പി.​ഷ​ബീ​റി​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ളും പ്ര​തി​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ചു.

വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം വ​ൻ​സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

കുഴൽപ്പണം
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​ണം ദു​ബൈ​യി​ലെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ക​യും അ​ത് കു​ഴ​ല്‍​പ​ണ​മാ​യി എ​ത്തി​ച്ച് അ​വ​രു​ടെ ഇ​ന്ത്യ​യി​ലെ ഏ​ജ​ന്‍റു​ക​ള്‍​ക്ക് അ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ 2017-മു​ത​ല്‍ ഷ​ബീ​റി​ന് പ​ണം ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഈ ​പ​ണം റി​സോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​താ​യും വി​വ​രം ല​ഭി​ച്ചു.​

ദേ​ശ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സ​മാ​ന്ത​ര​മാ​യി ത​ങ്ങ​ളു​ടെ ആ​ശ​യ​വി​നി​മ​യ ഇ​ട​നാ​ഴി സൃ​ഷ്ടി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ അ​ന​ധി​കൃ​ത ആ​ശ​യ​ വി​നി​മ​യ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് പ്ര​തി​ക​ൾ ചെ​യ്ത​ത്.

Related posts

Leave a Comment