ഇരിട്ടി : കാക്കയങ്ങാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേർ കസ്റ്റഡിയിൽ. കൂടലോട് സ്വദേശികളായ സഹോദരങ്ങളെയാണ് ഇന്റലിജൻസ് ബ്യുറോ അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നത്.
പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇവിടെനിന്നും ഫോണുകൾ പോയതായി സംശയിക്കുന്നു. ഗൾഫ്, യൂറോപ്പ് മേഖലകളിലെ രാജ്യങ്ങളിലേക്ക് ഫോണുകളിൽ റീചാർജ് ചെയ്തു നല്കുകമാത്രമാണ് ചെയ്തതെന്നാണ് ഇവർ പറയുന്നത്.
പാക്കിസ്ഥാനുമായി ബന്ധമില്ലെന്നാണ് ഇവർ മൊഴി നൽകിയതായും അറിയുന്നു. സൈബർ സെല്ലിൽ നിന്ന് ഉൾപ്പെടെയുള്ളവർ ഇത് പരിശോധിച്ച് വരികയാണ്. ഇതിനായുള്ള ഉപകരണങ്ങളും നിരവധി സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.