തെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളാണ് സാമന്ത. ബോളിവുഡിലേക്ക് ചുവടു വയ്ക്കാനിരിക്കുന്ന താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ രണ്ടാം സ്ഥാനത്താണ് സാമന്ത.
വിവാഹമോചിതയായ സമയത്തുപോലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു സാമന്ത. എന്നാൽ കുറച്ചു നാളായി സാമന്തയെ സോഷ്യൽ മീഡിയയിൽ കാണുന്നില്ല.
നിരന്തരം പോസ്റ്റുകളും സ്റ്റോറികളും ഇട്ടിരുന്ന സാമന്തയെ അപൂർവമായി മാത്രമേ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കാണാറുള്ളൂ. ഇതിന് കാരണമെന്താണെന്ന ചോദ്യം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
വിവാഹ മോചനത്തിന് പിന്നാലെ നടിക്കെതിരേ നിരന്തര വിമർശനങ്ങൾ വന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് സാമന്ത മാറി നിന്നിരുന്നില്ല.
ആ സാമന്തയ്ക്ക് ഇപ്പോൾ എന്താണ് പറ്റിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. നടി മാനസികമായി ആകെ തകർന്നിരിക്കുകയാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ സാമന്തയുടെ സോഷ്യൽ മീഡിയ അഭാവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ.
സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചു നാളത്തേക്ക് കുറയ്ക്കാനാണ് നടിയുടെ തീരുമാനമെന്നാണ് ഇവർ ഒരു ഓൺലൈൻ മാധ്യമത്തോടു പ്രതികരിച്ചിരിക്കുന്നത്.
സിതാഡെൽ എന്ന സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയുമാണ് സാമന്ത. ഇതിന്റെ ഭാഗമായി ആയോധന കലയിൽ പരിശീലനം നേടികയാണ് സാമന്ത എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.
അതിനാലാണ് സമൂഹമാധ്യമങ്ങളിൽ നിന്നു സാമന്ത കുറച്ചു കാലമായി അകുന്നു കഴിയുന്നതെന്നാണ് വിശദീകരണം.
വരുൺ ധവനാണ് സിതാഡെലിൽ സമാന്തയ്ക്കൊപ്പം അഭിനയിക്കുന്നത്. തെലുങ്കിൽ ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സാമന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.
വിവാഹ മോചനം സംബന്ധിച്ച വാർത്തകളും മറ്റും ഇപ്പോഴും തുടരുന്നതിനിടെയാണ് സാമന്ത സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നത്.
2017-ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 നംവബറിലാണ് ഇവർ വേർപിരിഞ്ഞത്. എന്നാൽ ഇവരുടെ വിവാഹമോചനം സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായാണ്.