കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.
മൂവാറ്റുപുഴയിലെ സമ്മേളനത്തോടെയാണ് സമാപനം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് എറണാകുളത്ത് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രക്ഷോഭ യാത്രയുടെ ആദ്യദിനം ആലുവയിലും മറൈന്‍ ഡ്രൈവിലുമായി രണ്ട് പൊതുസമ്മേളനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.