കൊണ്ടോട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വേറിട്ടുള്ള പ്രതിഷേധ മാർച്ച് ആയി മാറി സാദിഖിന്റെ പുതിയാപ്ല പോക്ക്. ചിറയിൽ ചുങ്കം കെ.വി.മൂസ- സുഹറാബി ദന്പതികളുടെ മകൻ സാദിഖ് ആണ് തന്റെ വിവാഹദിനത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചു പുതിയാപ്ല പോയത്. കുറുപ്പത്ത് കുന്നത്തുപറന്പ് ഒ.പി.ഉണ്ണി മുഹമ്മദ്-ഖദീജ ദന്പതികളുടെ മകൾ ഖൈറു ജുമാനയാണ് സാദിഖിന്റെ വധു.
ഇവരുടെ വീട്ടിലേക്ക് പോകുന്ന ചടങ്ങിലാണ് ആസാദി മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ചിറയിൽ ചുങ്കത്തു നിന്നു കുന്നത്തുപറന്പിലേക്കുള്ള രണ്ട് കിലോമീറ്ററിനടുത്തുള്ള ദൂരമാണ് പ്ലക്കാർഡുകളേന്തി മാർച്ച് നടത്തിയത്. വി.ടി. ഷഫീഖ്, കെ.വി.അസ്ക്കർ, പി.ടി.മുജീബ് റഹ്മാൻ മുസ്ലിയാർ, അബൂഹാമിദ്.എൻ.ഇ, കരിസത്തർ, ടി.പി. ജഹ്ഫർ, കെ.ഖമറുൽ ഇസ്ലാം, സി.സുഹൈറുദീൻ, ശിഹാബ് കളോത്ത്, കെ.കെ.റഷീദ്, കെ.പി ജുനൈദ്, നൗഷാദ് ഒന്നാംമൈൽ, കെ. അബൂബക്കർ സിദിഖ്, പി. ഫായിസ്, കെ.വി ഹബീബ്, സി.ആശിഖ്, പി.സി ജംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.