ന്യൂഡൽഹി: പൊതുനിരത്തുകൾ കൈയേറിയുള്ള സമരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. പൗരത്വഭേദഗതിക്കെതിരായ ഷഹീൻബാഗിലെ സമരത്തെ വിമർശിച്ചായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
പ്രതിഷേധങ്ങൾ അതിനുള്ള സ്ഥലത്താണ് നടത്തേണ്ടത്. പൊതുനിരത്തുകൾ അനിശ്ചിത കാലത്തേക്ക് കൈയടക്കി വയ്ക്കാനാവില്ല. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ഷഹീൻ ബാഗ് പോലുള്ള സമരങ്ങളിൽ കണ്ടത്. ഇതുവഴി സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.
ജനാധിപത്യത്തിൽ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. പൊതുനിരത്തുകൾ കൈയേറിയുള്ള സമരങ്ങൾ ഒഴിപ്പിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് സമരങ്ങൾ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് കൗൾ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ഷഹീൻബാഗ് കേസിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.