സമസ്തയ്ക്കെതിരേയുള്ള കെ.ടി. ജലീലിന്‍റെ പരാമർശം; കെ.ടി.ജലീൽ പ്രകടിപ്പിക്കുന്നത് സിപിഎം നൽകിയ അപ്പക്കഷണം തിരിച്ചെടുക്കുമോയെന്ന വെപ്രാളം: എം.സി. മായിൻ ഹാജി

നി​യാ​സ് മു​സ്ത​ഫ
കോ​ട്ട​യം: മു​സ്‌‌​ലിം സം​ഘ​ട​ന​യാ​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യ്ക്കെ​തി​രേ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ന​ട​ത്തു​ന്ന​ത് സി​പി​എം ന​ൽ​കി​യ അ​പ്പ​ക്ക​ഷ​ണം തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന വെ​പ്രാ​ളം കൊ ​ണ്ടു​ള്ള​താ​ണെ​ന്ന് മു​സ്‌‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സി മാ​യി​ൻ ഹാ​ജി രാ​ഷ്‌‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ളെ സ​മീ​പി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് വ​നി​ത​ക​ൾ പൊതുരംഗത്തേക്ക് വരുന്നതിനെ കു​റി​ച്ചുള്ള ഇ​സ്‌‌​ലാ​മി​ക നി​ല​പാ​ട് സമസ്ത നേതാക്കൾ വ്യ​ക്ത​മാ​ക്കി​യതാണ് മന്ത്രി കെ.ടി ജലീലിനെ ചൊടിപ്പിച്ചത്.

മ​ത​ത്തി​നൊ​രു മ​തി​ലു​ണ്ടെ​ന്നും അ​തി​ന​പ്പു​റം നി​ൽ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​ക്കാ​വി​ല്ലെ​ന്നും സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ​സ്‌​വൈ‌​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​രും ഇ​ക്കാ​ര്യം ത​ന്നെ പ​റ​ഞ്ഞു. പ്ര​ത്യേ​കം ഒ​രു​പ​രി​പാ​ടി​ക്കെ​തി​രെയല്ല, വ​നി​ത​ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​സ്‌‌ലാമി​ക നി​ല​പാ​ടാ​ണ് സ​മ​സ്ത നേ​താ​ക്ക​ളെ​ല്ലാം അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സ​മ​സ്ത​യു​ടെ ഈ ​നി​ല​പാ​ടി​നെ​തി​രേ മ​ന്ത്രി കെ.​ടി ജ​ലീ​ലും എ.​സി മൊ​യ്തീ​നും രം​ഗ​ത്തു വന്നു.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ നി​ഷി​ദ്ധ​മെ​ന്നു മ​ത​വി​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടും അ​തി​നു പു​ല്ലു​വി​ല പോ​ലും ക​ൽ​പി​ക്കാ​തെ​യാ​ണ് വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞി​രു​ന്നു. മ​ല​പ്പു​റ​ത്ത് വ​നി​താ​മ​തി​ലി​നെ അ​ഭി​സം​ബോ​ധ​നം ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ലീ​ഗി​ന്‍റെ കു​ഴ​ലൂ​ത്തു​കാ​രാ​ണ് സ​മ​സ്ത​യെ​ന്നും കെ.​ടി ജ​ലീ​ൽ ആ​ക്ഷേ​പി​ച്ചു. ലീ​ഗ് എ​തി​രാ​യ​തി​നാ​ലാ​ണ് സമസ്ത വ​നി​താ​മ​തി​ലി​നെ എ​തി​ർ​ക്കു​ന്ന​തെ​ന്നും വ​നി​താ മ​തി​ലി​നെ​തി​രേ ന​ട​ന്ന വ​നി​താ സം​ഗ​മ​ത്തെ അ​വ​ർ എ​തി​ർ​ത്തി​രു​ന്നി​ല്ലെ​ന്നും മ​ത​സം​ഘ​ട​ന​ക​ൾ രാ​ഷ്‌‌​ട്രീ​യ​ത്തിൽ ​അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ലെ​ന്നും കെ.ടി. ജലീൽ പ​റ​ഞ്ഞി​രു​ന്നു.

എന്നാൽ, ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി കെ.ടി ജലീലിന്‍റെ നിലപാടിനെതിരേ ശക്തമായി രംഗത്തുവന്നി രിക്കുകയാണ്. രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന വി​വി​ധ മ​ത​സം​ഘ​ട​ന​ക​ളു​ണ്ട്. അ​വ​രെ​ക്കു​റി​ച്ച് കെ.​ടി ജ​ലീ​ൽ ഇ​തു​വ​രെ​യും ഒ​ന്നും പ​റ​ഞ്ഞു​കേ​ട്ടി​ട്ടി​ല്ല. ഇ​സ്‌‌​ലാം മ​ത​ത്തി​ലെ വ​ള​രെ പ്രാ​മാ​ണി​ക​വും പ​രി​പാ​വ​ന​വു​മാ​യ മ​ത​സം​ഘ​ട​ന​യാ​ണ് സ​മ​സ്ത. ഇ​ന്നു​വ​രെ രാ​ഷ്‌‌​ട്രീ​യ കാ​ര്യ​ത്തി​ൽ സ​മ​സ്ത കേ​ര​ള​ത്തി​ൽ ഒ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല.

ഇ​സ്‌‌​ലാം മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ൽ അ​വ​ർ അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്. ഇ​സ്‌‌​ലാ​മി​ൽ സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ ബ​ല​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​സ്ത അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്.
സി​പി​എം വ​ച്ചു കൊ​ടു​ക്കു​ന്ന അ​പ്പ​ക്ക​ഷ​ണം വാ​യി​ൽ​നി​ന്ന് സി​പി​എം ത​ട്ടി​പ്പ​റി​ക്കു​മോ​യെ​ന്ന വെ​പ്രാ​ളം കൊ​ണ്ടാണ് ജ​ലീ​ൽ സമസ്തയ്ക്കെതിരേ രംഗത്തുവന്നത്.

കെ.​ടി. ജ​ലീ​ലി​ന്‍റെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും ക​ണ്ട് കേ​ര​ളീ​യ സ​മൂ​ഹം അ​ന്ധാ​ളി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്നു​വ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ നി​ന്ന ്ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് കെ.​ടി ജ​ലീ​ൽ ന​ട​ത്തു​ന്ന​ത്. സ​മ​സ്ത​യ്ക്കെ​തി​രേ​യു​ള്ള ജ​ലീ​ലി​ന്‍റെ വാ​ക്കു​ക​ൾ കേ​ര​ളീ​യ സ​മൂ​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ഉ​യ​ർ​ന്നു വ​രാ​തി​രു​ന്ന​ത്.-​എം.​സി മാ​യി​ൻ ഹാ​ജി രാഷ്‌‌ട്ര ദീപികയോട് പ​റ​ഞ്ഞു.

Related posts