എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. നടന് നാഗചൈതന്യയുമായി വിവാഹബന്ധം ബന്ധം വേര്പിരിഞ്ഞതേടെ സാമന്തയ്ക്കെതിരേ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനങ്ങളും ശക്തമാണ്.
ഏറെ നാളത്തെ ഗോസിപ്പുകള്ക്കൊടുവില് കഴിഞ്ഞ ഒക്ടോബറിലാണ് വേര്‍പിരിയലിനെക്കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞത്. അതിന്റെ കാരണമെന്താണെന്ന് മാത്രം ഇനിയും വ്യക്തമല്ല.
അന്ന് മുതല്‍ പലരും സാമന്തയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗര്‍ഭിണിയാവാന്‍ സാമന്തയ്ക്ക് താല്പര്യമില്ലാത്തതാണ് നാഗയുമായിട്ടുള്ള ബന്ധം ഡിവോഴ്സ് വരെ എത്തിച്ചതെന്നാണ് പ്രധാന ആരോപണം.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനയെക്കുറിച്ചുമൊക്കെ സാമന്ത പ്രതികരിച്ചിരുന്നു.
ഇതോടെ നടിയൊരു അമ്മയാവാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് പപ്പരാസികള്‍ പറയുന്നത്.സ്ത്രീകള്‍ ശരിക്കും ശക്തരാണ്. ലോകത്തിലെ ഏറ്റവും വേദനാജനകമായ പ്രക്രിയ പ്രസവമാണ്.
പ്രസവ സമയത്ത് സ്ത്രീകള്‍ ഏറ്റവും വേദനാജനകമായ പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ അതിന്റെ അവസാനം, എല്ലാ വേദനകളും അഭിമുഖീകരിച്ച ശേഷം, ഒരു സ്ത്രീ തന്റെ കുട്ടിയെ കണ്ട് പുഞ്ചിരിക്കുകയാണ് എന്നുമാണ് സാമന്ത പറഞ്ഞത്.
നടിയുടെ ഈ പ്രസ്താവന ആരാധകരെയും നടിയുടെ വിമര്‍ശകരെ പോലും ഒരുപോലെ ചിന്തിപ്പിച്ചിരിക്കുകയാണ്. ഗര്‍ഭധാരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വേദനാജനകമായ നടപടി ക്രമങ്ങളെ കുറിച്ചുമുള്ള സാമന്തയുടെ അഭിപ്രായം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.
മുമ്പ് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമുള്ള മറുപടിയായി ഇതിനെ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.സാമന്ത അമ്മയാകാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴായി വന്നിട്ടുണ്ട്.
അന്നൊക്കെ നടിയുടെ പ്രതികരണം അറിയാന്‍ ആരാധകരും കാത്ത് നിന്നിരുന്നു. പെട്ടെന്നാണ് വേര്‍പിരിയുകയാണെന്ന വിവരം എത്തുന്നത്.
ഇതോടെ ഗര്‍ഭിണിയാവാന്‍ സാമന്ത തയാറാവാത്തതാണ് നാഗ ബന്ധം അവസാനിപ്പിക്കാനുള്ള കാരണമെന്ന് പ്രചരിച്ചു.എന്നാല്‍ അമ്മയാവാന്‍ സാമന്ത അതിയായി ആഗ്രഹിച്ചിരുന്നതായി ഒരു നിര്‍മാതാവ് വെളിപ്പെടുത്തിയിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട് ചെന്നപ്പോള്‍ കരാര്‍ ഒപ്പിടാന്‍ സാധിക്കില്ലെന്നും വൈകാതെ താന്‍ ഗര്ഭിണിയാവുമെന്നുമൊക്കെ നടി പറഞ്ഞതായിട്ടാണ് നിര്‍മാതാവ് അന്ന് പറഞ്ഞത്.