ചെന്നൈ: സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ചെന്നൈയിലെ പ്രശസ്തമായ ചെട്ടിനാട് റസ്റ്ററന്‍റിലാണ് സംഭവം.
ഭക്ഷ്യവിഷബാധയേറ്റതായി ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചതിന് തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
അടുക്കളയിലെ കറികളും സാമ്പാറും അടങ്ങിയ വലിയ പാത്രങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കവെയാണ് സാമ്പാർ പാത്രത്തിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് ബാഗ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥർ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. അടുക്കളയിൽ ശുചിത്വം തീരെയില്ലെന്നും ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ അടയ്ക്കാൻ നിർദേശം നൽകുകയും ചെയ്തു.