മ​ന​സും ശ​രീ​ര​വും ത​ണു​പ്പി​ക്കാം…പ​ക​ൽ​ച്ചൂ​ടി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ കോ​ട്ട​യ​ത്ത് ഉ​പ്പി​ലി​ട്ട സം​ഭാ​രം റെ​ഡി


കോ​ട്ട​യം: പ​ക​ൽ​ച്ചൂ​ടി​ൽ നി​ന്നും ഉ​പ്പി​ലി​ട്ട സം​ഭാ​രം കു​ടി​ച്ചും ഉ​പ്പി​ലി​ട്ട​തു ക​ഴി​ച്ചും മ​ന​സും ശ​രീ​ര​വും ത​ണു​പ്പി​ക്കാം. കോ​ട്ട​യം-​കു​മ​ര​കം റൂ​ട്ടി​ൽ ആ​ലു​മ്മൂ​ട് ജം​ഗ്ഷ​നി​ലാ​ണ് സൂ​പ്പ​ർ​ഹി​റ്റാ​യി​രി​ക്കു​ന്ന സം​ഭാ​ര​ക്ക​ട.

ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ രു​ചി​ക​ളു​ള്ള സം​ഭാ​രം കു​ടി​ച്ചു​മ​ട​ങ്ങു​ന്ന​ത്.മ​ണ്‍​കു​ട​ത്തി​ൽ ന​ൽ​കു​ന്ന ഉ​പ്പി​ലി​ട്ട സം​ഭാ​ര​വും 34ൽ​പ്പ​രം അ​ച്ചാ​റു​ക​ളു​മാ​ണ് ഇ​വി​ട​ത്തെ മാ​സ്റ്റ​ർ​പീ​സ്.

ക​ട​യി​ലേ​ക്ക് ക​യ​റു​ന്പോ​ൾ​ത്ത​ന്നെ എ​രി​വും പു​ളി​യും ഉ​പ്പും മ​ധു​ര​വു​മെ​ല്ലാം ഗ്ലാ​സ് ഭ​ര​ണി​ക​ളി​ലി​രി​ക്കു​ന്ന​ത് കാ​ണാം. ഉ​പ്പി​ലി​ട്ട മാ​ങ്ങ, പൈ​നാ​പ്പി​ൾ, ജാ​തി​ക്ക, പ​പ്പാ​യ, കാ​ര​റ്റ്, വാ​ഴ​പ്പി​ണ്ടി, മ​ത്ത​ങ്ങ, നെ​ല്ലി​ക്ക തു​ട​ങ്ങി പ്ര​തീ​ക്ഷി​ക്കാ​ത്ത പു​തു​രു​ചി​ക​ളാ​ണ് ഏ​വ​രെ​യും കാ​ത്തി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം അ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ മാ​ട​പ്പാ​ട്ട് ബി​നി, ഭാ​ര്യ സോ​മ​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​താ​ണ്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി വ​ഴി​യോ​ര​ത്ത് സം​ഭാ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്തി​നു മു​ന്പു​വ​രെ സ്വ​ന്ത​മാ​യി ബോ​ർ​മ ന​ട​ത്തി​യി​രു​ന്ന ബി​നി ബി​സി​ന​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ഇ​തു​പേ​ക്ഷി​ച്ചു ക​യ​ർ മാ​റ്റി​ന്‍റെ ക​ട തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തും ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ക​ട​യി​ലേ​ക്കി​റ​ക്കി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് പോ​ലും പ​ണം കൊ​ടു​ക്കാ​നാ​വാ​തെ ഏ​റെ ബു​ദ്ധി​മു​ട്ടി.തു​ട​ർ​ന്നാ​ണു മ​റ്റെ​ന്തെ​ങ്കി​ലും തു​ട​ങ്ങ​ണ​മെ​ന്ന ചി​ന്ത​യു​ണ്ടാ​യ​ത്. ഇ​തോ​ടെ സ്വ​ന്തം ക​ഴി​വ് ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​ങ്ങ​നെ ക​യ​ർ​മാ​റ്റ് ക​ട​യു​ടെ മു​ന്നി​ലാ​യി ചെ​റി​യ രീ​തി​യി​ൽ സം​ഭാ​ര ക​ച്ച​വ​ട​വും സ​പെ​ഷ​ൽ നാ​ര​ങ്ങ വെ​ള്ള​വും ന​ല്കു​ന്ന ക​ട​യും ആ​രം​ഭി​ച്ചു.

ഉ​പ്പി​ലി​ട്ട സം​ഭാ​രം ക്ലി​ക്കാ​യ​തോ​ടെ വീ​ട്ടി​ലു​ണ്ടാ​ക്കി​യ അ​ച്ചാ​റു​ക​ളും ക​ട​യി​ൽ എ​ത്തി​ച്ചു വി​ൽ​പ്പ​ന തു​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭാ​രം കു​ടി​ച്ച​വ​രും അ​ച്ചാ​റു​ക​ൾ വാ​ങ്ങി​യ​വ​രു​മെ​ല്ലാം വീ​ണ്ടു​മെ​ത്തി.

മോ​രും അ​ച്ചാ​റും ഉ​പ്പി​ലി​ട്ട വെ​ള്ള​വും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും അ​ര​ച്ച​തു​മൊ​ക്കെ ചേ​ർ​ത്ത് സ്വ​ന്തം റെ​സി​പ്പി​യി​ലാ​ണ് സം​ഭാ​രം ത​യാ​റാ​ക്കു​ന്ന​ത്.

മു​ള​ക്, മാ​ങ്ങ, ഉ​ണ​ക്കി​യ മാ​ങ്ങ, മീ​ൻ, വെ​ളു​ത്തു​ള്ളി, പ​പ്പാ​യ, ബീ​റ്റ്റൂ​ട്ട്, കോ​വ​ക്ക, കാ​ര​റ്റ്, മ​ത്ത​ങ്ങ, പാ​വ​ക്ക, വാ​ഴ​പ്പി​ണ്ടി തു​ട​ങ്ങി​യ​വ​യു​ടെ അ​ച്ചാ​റു​ക​ൾ ല​ഭ്യ​മാ​ണ്.

സോ​മ​ജ​യും ബി​നി​യും ചേ​ർ​ന്നാ​ണ് എ​ല്ലാം ത​യാ​റാ​ക്കു​ന്ന​ത്. ഉ​ണ്ടാ​ക്കു​ന്ന​തെ​ല്ലാം മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​റ്റു​തീ​രും.വാ​ഴ​പ്പി​ണ്ടി അ​ച്ചാ​റി​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​ത്.

വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​രു​ൾ​പ്പെ​ടെ അ​ച്ചാ​ർ ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തു​ന്നു​ണ്ട്. 20 രൂ​പ​യാ​ണ് സം​ഭാ​ര​ത്തി​ന്‍റെ വി​ല. കാ​ൽ​കി​ലോ​യ്ക്കു 100 രൂ​പ​യാ​ണ് അ​ച്ചാ​റി​ന്‍റെ വി​ല. ബി​നി​ക്കും സോ​മ​ജ​യ്ക്കും സ​ഹാ​യ​ത്തി​ന് മ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യ കൃ​ഷ്ണ​ജ, കൃ​ഷ്ണ​ജി​ത്ത് എ​ന്നി​വ​രു​മു​ണ്ട്.

Related posts

Leave a Comment