ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടല്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വിവാഹം പോലെ പ്രധാനപ്പെട്ട കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കേണ്ടത്.
രാജ്യത്തെ എല്ലാ പൗരന്മാരെയും ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ട് ജനങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. പാര്‍ലമെന്റിലും നിയമസഭയിലുമാണ് ജനതാത്പര്യം പ്രതിഫലിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
രാജ്യത്തെ വിവിധയിടങ്ങളിൽനിന്നുള്ള സ്വവർഗ അനുരാഗികളാണ് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ വിഷയം പാർലമെന്റിന് വിടണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.
സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നത് വലിയ സാമൂഹിക പ്രത്യഘാതമുണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.