വിക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്റെ കൗമാരകാലത്ത് താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് നടി സമീറ റെഡ്ഡിയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ആദ്യ പ്രസവത്തിന് ശേഷം ഉണ്ടായ വിഷാദരോഗത്തെ കുറിച്ചും ബോഡിഷെയിമിങ്ങനെ കുറിച്ചും പല തവണ തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് സമീറ റെഡ്ഡി.
കഴിഞ്ഞ വര്‍ഷം രണ്ടാമതൊരു കുഞ്ഞിന് ജന്മം കൊടുത്തതിനു ശേഷമാണ് വീണ്ടും ഇതേ കാര്യം നടി പറഞ്ഞത്. ഇപ്പോഴിതാ കൗമാര കാലത്തുള്ള തന്റെ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നടി.
സമീറ ആണെന്ന് പോലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തിലുള്ള ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതിനൊപ്പം തനിക്ക് സംസാരിക്കുമ്പോള്‍ വിക്ക് വരുന്നതിനെ കുറിച്ചും അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന അഭിപ്രായങ്ങളെ കുറിച്ചുമൊക്കെ നടി തുറന്ന് പറയുകയാണ്.
വളര്‍ന്ന് വരുന്ന തന്റെ മക്കള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ട കാര്യത്തെ പറ്റിയും ഇന്‍സ്റ്റാഗ്രാമിലെഴുതിയ കുറിപ്പില്‍ സമീറ പറയുന്നു.വിക്ക് ഉണ്ടായിരുന്നത് കൊണ്ട് എന്റെ ടീനേജ് കാലത്ത് ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു.
പല വ്യത്യാസങ്ങള്‍ ഉള്ളവരെ സ്വീകരിക്കുന്ന കാര്യത്തില്‍ ദയയും സഹിഷ്ണതയും ഉണ്ടാവണമെന്ന് ഞാനെന്റെ കുട്ടികളെ പഠിപ്പിക്കും. എല്ലാവരും ഒരുപോലെ അല്ലല്ലോ.
വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കേള്‍ക്കുന്നത് കഠിനമായിരുന്നു. നീ പൂര്‍ണതയ്ക്കും മേലെ ആണെന്ന് ഈ പെണ്‍കുട്ടിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷേ തിരിഞ്ഞ് നോക്കുമ്പോള്‍ നമ്മള് പൂര്‍ണതയുടെയും ഉയര്‍ന്ന നിലവാരത്തിന്റെയും ഒരു ലോകം ഞാന്‍ സൃഷ്ടിച്ചോ.. അങ്ങോട്ട് തന്നെയാണോ നമ്മള് നമ്മുടെ കുട്ടികളെയും അയയ്ക്കുന്നത്.
നമ്മള് കൂടുതല്‍ അലിവും ദയയും ഉണര്‍വുമുള്ള ആളുകളാണെന്ന് വിശ്വസിക്കാന്‍ ഞാനിഷ്ടപ്പെടുന്നു എന്നും സമീറ പറയുന്നു.
മുമ്പൊരിക്കലും വിക്ക് ഉള്ളത് കൊണ്ട് ആളുകളുടെ മുന്നില്‍ സംസാരിക്കാന്‍ മടിച്ചിരുന്നതിനെ കുറിച്ച് സമീറ പറഞ്ഞിരുന്നു. ഓഡിഷന് പോകുമ്പോള്‍ ആളുകള്‍ എന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയും ഉണ്ടായിരുന്നു.
ഒരിക്കല്‍ ഇത് ശ്രദ്ധിച്ച ഹൃത്വിക് എന്ന വ്യക്തി എനിക്കൊരു പുസ്തകം തന്നു. അതാണെന്റെ ജീവിതം മാറ്റി മറിച്ചത്. എന്റെ ഭയത്തെ അതിജീവിക്കാന്‍ സാധിച്ചു.
പതിയെ എന്റെ സംസാരത്തില്‍ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. ഒപ്പം ഞാനൊരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടി. സംസാരം കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും സമീറ പറഞ്ഞിരുന്നു. -പിജി