ആളുകള്‍ ഞങ്ങളെക്കുറിച്ച് ഇല്ലാത്തത് പറയുകയായിരുന്നു. എന്റെ സിനിമകളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്റെ കഴിവിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഫോക്കസ് അത്രയും സമീറ റെഡ്ഡിയില്‍ നിന്നും സമീറ ജൂനിയർ എന്‍ടിആറിലേക്ക് പോയി എന്നായിരുന്നു.
ആളുകള്‍ ഓരോന്ന് പറയുകയും അത് എന്റെ കുടുംബത്തെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് പ്രശ്നമായത്. ഞാന്‍ എത്ര ബോള്‍ഡ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാലും എന്റെ അച്ഛന് ഒരു സാധാരണക്കാരനായ റെഡ്ഢിയാണ്.
ഞാന്‍ അദ്ദേഹത്തോട് മറുപടി പറയേണ്ടി വരുമായിരുന്നു. അദേഹത്തിന് കുടുംബക്കാരുടെ അടുത്ത് നിന്ന് ഒരുപാട് ചോദ്യങ്ങളുണ്ടായി.
അദ്ദേഹം എന്നോട് ഇതിനെ കുറിച്ച് നിരന്തരം ചോദിക്കാന്‍ തുടങ്ങി, ഇത് ഒരു സംസാര വിഷയമായപ്പോള്‍ ഞാന്‍ തെലുങ്ക് സിനിമയില്‍ നിന്ന് തന്നെ മാറാന്‍ തീരുമാനിച്ചു.
എന്‍ടിആറിനെ വിവാഹം കഴിക്കാന്‍ പോവുകയാണോ? എന്നിങ്ങനെ ആരാധകര്‍ പലതും പറഞ്ഞുകൊണ്ടിരുന്നു. എന്തായാലും പതിയെ ആ പ്രണയ വാര്‍ത്തകള്‍ കെട്ടടങ്ങി. -സമീര റെഡ്ഢി