ബോളിവുഡിലെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. കരിയറിന്റെ തുടക്ക കാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അത് നിരസിച്ചിരുന്നുവെന്നും സമീറ പറയുന്നു.
പത്ത് വര്‍ഷം മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു, മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനുവേണ്ടിയായിരുന്നു അത്.
എനിക്ക് നെഞ്ചില്‍ പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്. ജോലിയുടെ ഭാഗമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സിനിമാലോകത്ത് പലരും തുറന്നു പറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ക്രിയ ചെയ്യാന്‍ എനിക്കും നിര്‍ദ്ദേശം ലഭിച്ചിരുന്നു.
എന്നാല്‍ ഇത് വേണോ ? ഒരു നടിയെന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്ന് ഞാന്‍ കൂടുതലായി ആലോചിച്ചു.
അതിനു പിന്നാലെ ഒരു തീരുമാനമെടുക്കാനായതില്‍ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട് എനിക്ക് വിരോധമില്ല. അത് അവര്‍ക്ക് സന്തോഷം നല്കുന്നുണ്ടാകും, അവരെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല- സമീറ റെഡ്ഡി പറഞ്ഞു.