സിഡ്നി: ഓസട്രേലിയയിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം. ഓസ്ട്രേലിയൻ ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവ് ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടതോടെയാണ് സ്വവർഗ വിവാഹം നിയമവിധേയമായത്.
വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിനെ ഭരണപ്രതിപക്ഷ അംഗങ്ങൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ബില്ല് പാസായതോട ഓസ്ട്രേലിയൻ തെരുവോരങ്ങളിലും ഇതിനെ അനുകൂലിക്കുന്നവർ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കുചേർന്നു.
ഇന്ന് അർധരാത്രിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിയമപ്രകാരമുള്ള ആദ്യ വിവാഹം ജനുവരി ഒൻപതിനു നടക്കും.