പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളസിനിമാപ്രേക്ഷകരുടെ മനസിലേക്കു ചേക്കേറിയ നടി സായി പല്ലവി ഫിദ എന്ന ഒറ്റച്ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും മനംകവർന്നിരിക്കുന്നു.സായിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ഫിദ. ഒരു എൻആർഐ ഡോക്ടറുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫിദയിലെ നായകൻ വരുണ്‍ തേജയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് സായ്പല്ലവിയെ പ്രശംസിച്ചു രംഗത്തുവന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. ഫിദയായി നീ നന്നായി അഭിനയിച്ചുവെന്നും കഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചുവെന്നും സാമന്ത പറഞ്ഞു. ശേഖർ കമ്മുലയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കഥാപാത്രത്തിനേക്കാൾ കൂടുതൽ നീ ജീവിച്ചു! സായി പല്ലവിയെ പ്രശംസിച്ചു സാമന്ത
