നാലു വര്‍ഷത്തെ വിവാഹ ജീവിതം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താര ജോഡികളായ സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചത്.
ഇരുവരുടേയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. ഇവരുടെ വേര്‍പിരിയല്‍ അമ്പരപ്പോടെയാണ് ആരാധകര്‍ കേട്ടത്.
വേര്‍പിരിയലിനു ശേഷം ഇപ്പോള്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് ഇരുവരും പ്രാധാന്യം നല്‍കുന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.
നാലാമത്തെ വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഇരുവരുടേയും വേര്‍പിരിയല്‍ പ്രഖ്യാപനം.
ഇപ്പോള്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് വിവാഹമോചനം അറിയിച്ചുള്ള പ്രസ്താവന നീക്കം ചെയ്തിരിക്കുകയാണ് സാമന്ത.
ഒക്ടോബര്‍ രണ്ടിനായിരുന്നു ഇരുവരും സംയുക്ത പ്രസ്താവന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
സാമന്തയുടെ ഇന്‍സ്റ്റഗ്രാമില്‍ വിവാഹമോചന പ്രസ്താവന കാണാതായതോടെ നാഗചൈതന്യയുമായി സാമന്ത വീണ്ടും ഒരുമിക്കാനുള്ള തയാറെടുപ്പിലാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇത്തരം വാര്‍ത്തകള്‍ ആരാധകരിലും വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. സാമന്ത മാത്രമാണ് വിവാഹമോചന പ്രസ്താവന നീക്കം ചെയ്തത്.
നാഗ ചൈതന്യയുടെ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും ആ പ്രസ്താവനയുണ്ട്. രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വിവാഹമോചനമെന്നാണ് നാഗചൈതന്യ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍ താരദമ്പതികള്‍ വീണ്ടും അടുക്കുന്നെന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് ഇരുവരുടേയും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
തനിക്ക് ആവശ്യമില്ലെന്ന് തോന്നിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതിന്റെ കൂട്ടത്തില്‍ സാമന്ത ഈ പോസ്റ്റും വേണ്ടെന്ന് വച്ചതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ഇവര്‍ പറഞ്ഞു.
എന്തായാലും വിവാഹമോചനത്തെക്കുറിച്ചുള്ള പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ നിന്നു സാമന്ത നീക്കം ചെയ്തതു തെന്നിന്ത്യന്‍ സിനിമാ ലോകത്തു വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.