തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനം ആരാധകരെ ഞെട്ടിച്ചിരുന്നു.
വിവാഹ മോചനത്തിന് ശേഷമുള്ള സാമന്തയുടെ പുതിയ പ്രൊജക്ടുകള്‍ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഇതിനിടെയാണ് താരം ബോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിനായി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സാമന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ പ്രതിഫലത്തിനാണ് സാമന്ത പുഷ്പയിലെ പാട്ടില്‍ ചുവടുവയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം അവസാനത്തോടെ ഗാനം ചിത്രീകരിക്കുമെന്നും ഇതുവരെ കാണാത്ത ഗ്ലാമര്‍ വേഷത്തിലായിരിക്കും സാമന്ത പാട്ടിലെത്തുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ റിപ്പോര്‍ട്ടുകൾ പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.
വിവാഹ ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല. ഇതിന്റെ പിന്നില്‍ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നാണ് ചിലര്‍ പറയുന്നത്.
ഭര്‍ത്താവിന്റെ കുടുംബത്തിന്റെ നിലപാടിന് അനുസരിച്ചാണ് സാമന്ത അത്തരം വേഷങ്ങള്‍ ഒഴിവാക്കിയിരുന്നതെന്നും സാമന്തയെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ നാഗ ചൈതന്യ അനുവദിച്ചിരുന്നില്ലെന്നും അതാണ് വിവാഹ മോചനത്തിന് പിന്നാലെ സാമന്ത ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
പിന്നാലെ ചിലര്‍ ഇതിനെ എതിര്‍ത്തു കൊണ്ടും രംഗത്തുവന്നു. സിനിമാതാരങ്ങളുടെ കുടുംബമാണ് നാഗ ചൈതന്യയുടേത്.
ഇങ്ങനൊരു പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും നാഗ ചൈതന്യ ഒരു നടിയെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അവര്‍ പറയുന്നു.
ഇതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമായ ചര്‍ച്ചകളാണെന്നും രണ്ടു കൂട്ടരുടേയും വാദങ്ങള്‍ പൊള്ളയാണെന്നും യാതൊരു കഴമ്പുമില്ലാത്തതാണെന്നും വേറൊരു കൂട്ടര് അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, ഒരു മുഴുവന്‍ സിനിമയില്‍ അഭിനയിക്കുന്നതിനു വാങ്ങുന്ന തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് സാമന്ത ഡാൻസ് നന്പർ ചെയ്യുന്നതിനു പ്രതിഫലമായി ചോദിച്ചത് എന്നാണ് തെലുങ്കില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
രണ്ട് കോടിയാണ് ചിത്രത്തിലെ ഗാനത്തില്‍ ചുവടുവയ്ക്കാനായി സാമന്തയ്ക്ക് ലഭിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.