മ​ണി​ക്കൂ​റി​ല്‍ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ​മൂ​സ; മെഷീൻ ഉണ്ടാക്കിയതാവട്ടെ 300 സമൂസ; തന്നെ കബളിപ്പിച്ച കമ്പനിക്ക്  എട്ടിന്‍റെ പണി നൽകി; അബ്ദുൾ സലീമിന് 4.25 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം 


മ​ല​പ്പു​റം: നി​ല​വാ​ര​മി​ല്ലാ​ത്ത സ​മൂ​സ മേ​ക്ക​ർ മെ​ഷീ​ൻ ന​ൽ​കി ക​ബ​ളി​പ്പി​ച്ച കേ​സി​ൽ 4,28,700 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ല​പ്പു​റം ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മ്മീഷ​ന്‍റെ വി​ധി.

നി​റ​മ​രു​തൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലീം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി.മെ​ഷീ​നി​ന്‍റെ വി​ല​യാ​യി 2,03,700 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും കോ​ട​തി​ച്ചെ​ല​വാ​യി 25,000 രൂ​പ​യും പ​രാ​തി​ക്കാ​ര​ന് ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

ഒ​രു മാ​സ​ത്തി​ന​കം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​പ​ക്ഷം 12 ശ​ത​മാ​നം പ​ലി​ശ ന​ൽ​ക​ണ​മെ​ന്നും കെ. ​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍റെ വി​ധി​യി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി​യാ​യ പ​രാ​തി​ക്കാ​ര​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യ​നു​സ​രി​ച്ചാ​ണ് ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്രം വ​ഴി ബേ​ക്ക​റി​ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ണി​ക്കൂ​റി​ൽ 2000ത്തി​ല​ധി​കം സ​മൂ​സ വൈ​വി​ധ്യ​മാ​ർ​ന്ന വി​ധ​ത്തി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മൂ​സ മേ​ക്ക​ർ മെ​ഷീ​ൻ വാ​ങ്ങി​യ​ത്. കേ​ര​ള​ത്തി​ൽ 5000 ത്തി​ല​ധി​കം മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

പ​ണ​മ​ട​ച്ചാ​ൽ മൂ​ന്നാം ദി​വ​സം മെ​ഷീ​ൻ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, 2019 ഏ​പ്രി​ൽ നാ​ലി​ന് പ​ണം ന​ൽ​കി​യി​ട്ടും ഒ​ക്ടോ​ബ​ർ 12ന് ​മാ​ത്ര​മാ​ണ് മെ​ഷീ​ൻ ന​ൽ​കി​യ​ത്.

ഭാ​ര്യ​യും മ​ക്ക​ളും മ​രു​മ​ക്ക​ളും ചേ​ർ​ന്നു​ള്ള സം​രം​ഭ​ത്തി​ന് 14 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​വും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ​ ഫോ​ൺ വ​ഴി​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

2,000 സ​മൂ​സ​ക്കു​പ​ക​രം 300 സ​മൂ​സ മാ​ത്ര​മാ​ണ് മെ​ഷീ​ൻ വ​ഴി ഉ​ണ്ടാ​ക്കാ​നാ​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment