സമൂഹ മാധ്യമങ്ങളില്‍ ദിവസേന പല കാര്യങ്ങളും വൈറലാകാറുണ്ടല്ലൊ. അവയില്‍ ചലത് സാധാണക്കാരെ അമ്പരിപ്പിച്ചുകളയും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സംഭവിച്ചത്.
ഇവിടുത്തെ ഛത്തര്പൂര് എന്ന പ്രദേശത്തെ കടയില്‍ സമൂസ കഴിക്കാന്‍ കയറയതായിരുന്നു വാന്‍ഷ് ബഹദൂര്‍ എന്നയാള്‍.
എന്നാല്‍ കടക്കാരന് ഇയാള്‍ക്ക് സമൂഹ കഴിക്കാനായി പാത്രമൊ കരണ്ടിയൊ നല്‍കിയില്ല. വാന്‍ഷ് പലവട്ടം ആവശ്യപ്പെട്ടിട്ടും കടക്കാരന് ചെവിക്കൊണ്ടില്ല.
കടക്കാരന് തന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ വാന്‍ഷ് ഒരു കടുംകൈയങ്ങ് ചെയ്തു. അയാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെല്പ് ലൈന്‍ നമ്പറിലേക്ക് ഡയല് ചെയ്തു ഇക്കാര്യം പരാതിയായി രജിസ്റ്റര്‍ ചെയ്തു.
തന്റെ പരാതിയില്‍ “ഛത്തര്പൂര് ബസ് സ്റ്റാന്‍ഡില്‍ രാകേഷ് സമൂസ എന്ന പേരില്‍ ഒരു കടയുണ്ട്.
ഇവിടെ സമൂസ കഴിക്കാനായി ഒരു സ്പൂണോ പാത്രമോ തന്നിട്ടില്ല. ദയവായി എത്രയും വേഗം പ്രശ്നം പരിഹരിക്കുക.’ എന്നാണ് വാന്‍ഷ് പറഞ്ഞത്.
ഹെല്പ് ലൈന്‍ ആദ്യം പരാതി സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് സെപ്തംബര്‍ അഞ്ചിന് കാര്യം മനസിലാക്കി അത് അവസാനിപ്പിച്ചു. അതേസമയം, നെറ്റീസണ്‍ ലോകത്ത് ഈ കഥ ആളുകള്‍ വ്യാപകമായി പങ്കുവയ്ക്കുകയാണ്.