ബുവേനോസ് ആരീസ്: റഷ്യൻ ലോകകപ്പിൽ അർജന്റീന പരാജയപ്പെട്ടപ്പോൾ ഏറ്റവും ദുഃഖിതനായത് ലയണൽ മെസിയായിരുന്നു എന്ന് മുൻ പരിശീലകൻ ഹൊർഹെ സാംപോളി. ലോകകപ്പിനു പിന്നാലെ പുറത്താക്കപ്പെട്ടശേഷം ഇതാദ്യമായാണ് സാംപോളി മനസ് തുറന്നത്.
മെസിയെ പരിശീലിപ്പിച്ചത് ഏറ്റവും മികച്ച അനുഭവമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായതുകൊണ്ടു തന്നെ മെസി ഇറങ്ങുന്ന എല്ലാ മത്സരവും വിജയിക്കാൻ അർജന്റീന നിർബന്ധിതമാകുന്നു. എന്നാൽ, ടീമിലെ മറ്റെല്ലാ താരങ്ങളും മെസിയുടെ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിൽ അതു സാധ്യമല്ല- സാംപോളി പറഞ്ഞു.