മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മുരിങ്ങം പുറായി എടലംപാട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച സാംസ്കാരിക നിലയം അപകട ഭീഷണിയില്‍ . 2001 ലാണ് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സാംസ്കാരിക നിലയം സ്ഥാപിച്ചത്.
കെട്ടിടത്തിന്റെ ചുമരിന് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇവിടെയുണ്ടായിരുന്നഅംഗന്വാടി പുതിയ കെട്ടിടം നിര്‍മിച്ച് അവിടേക്ക് മാറ്റി. പഴയ കെട്ടിടമിപ്പോള്‍ തൊട്ടടുത്ത താമസക്കാരായ സി.കെ.രവിയുടെ കുടുംബത്തിനാണ് വലിയ ഭീഷണിയായത്. ശക്തമായ കാറ്റടിക്കുമ്പോള്‍ തൊട്ടടുത്ത വലിയ മരവും കെട്ടിടത്തിലേക്ക് തട്ടുന്നത്ത് അപകട ഭീഷണി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
നിരവധി തവണ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഈ കുടുംബം. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീനും പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.