പൊതുവേദിയിൽ ആപ്പിൾ ഐഫോണുമായി പ്രത്യക്ഷപ്പെട്ട സാംസംഗ് ബ്രാൻഡ് അംബാസിഡർക്ക് 1.6 മില്യണ്‍ ഡോളർ പിഴ. സാംസംഗിന്റെ റഷ്യൻ ബ്രാൻഡ് ആംബാസിഡറായ കസീന സോബ്ചാകിയിൽ നിന്നുമാണ് കമ്പനി ഇത്രയും തുക പിഴ ഈടാക്കിയത്.
റിയാലിറ്റി ഷോ താരവും രാഷ്ട്രീയ നേതാവുമായ ഇവർ ഒരു അഭിമുഖത്തിലാണ് കൈയിൽ ഐഫോണുമായി പ്രത്യക്ഷപ്പെട്ടത്. തന്റെ കൈവശമിരിക്കുന്നത് ഐഫോണാണെന്ന് ആരും കാണാതിരിക്കുവാൻ ഒരു കടലാസ് ഉപയോഗിച്ച് ഫോണ്‍ മറച്ചു പിടിക്കുന്നത് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ വ്യക്തമാണ്.