ന്യുയോർക്ക്: സാംസംഗ് മൊബൈൽ ഫോണിനെതിരേ സാങ്കേതിക തകരാർ ആരോപണവുമായി ഉപഭോക്താക്കൾ. ഫോണിലെ ഗാലറിയിൽനിന്ന് ഉടമകളുടെ അനുവാദമില്ലാതെ, ചില കോണ്ടാക്ടുകളിലേക്ക് ഫോണിലെ ചിത്രങ്ങൾ അയയ്ക്കുകയാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് യുഎസിൽ ഉപഭോക്താക്കൾ സാംസംഗ് കന്പനിക്കു പരാതി നൽകി.
ഗാലക്സി എസ്9, ഗാലക്സിഎസ്9 പ്ലസ് ഫോണുകൾക്കുനേരെയാണ് സാങ്കേതിക തകരാർ ആരോപണം ഉയർന്നിരിക്കുന്നത്. മൊബൈൽ ഫോണിൽ തകരാർ ശ്രദ്ധയിൽപ്പെട്ടാൽ കന്പനിയുടെ ഹെൽപ് ലൈനിൽ വിവരമറിയിക്കാൻ സാംസംഗ് ഉപഭോക്താക്കളോടു നിർദേശിച്ചതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.
കന്പനിയുടെ റെഡ്ഡിറ്റ് അക്കൗണ്ടിൽ ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണത്തിനു കന്പനി തയാറായിട്ടില്ല.