സാംസംഗ് ഇന്ത്യ ഗാലക്സി ടാബ് എ 7.0 ഇന്ത്യയിലെത്തിച്ചു. പുതുമയാർന്ന ഡിസൈനും മികച്ച ഡിസ്പ്ലേയും വർദ്ധിപ്പിച്ച ബാറ്ററി ദൈർഘ്യവുമാണ് സാംസങ്ങിന്റെ 4ഏ ടാബ്ലറ്റായ ഗാലക്സി എ7.0ന്റെ പ്രധാന സവിശേഷതകൾ. വില 9500 രൂപ.
4000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി ഉള്ളതിനാൽ 9 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും. 1.5ജിബി റാം ശേഷിയുള്ള ഫോണിന്റെ മെമ്മറി പവർ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200ജിബി വരെ വർദ്ധിപ്പിക്കാം. കൂടുതൽ ഫോട്ടോകളും വീഡിയോകളും സ്റ്റോർ ചെയ്യാൻ ഇതിലൂടെ സാധിക്കും.
പേരന്റൽ കണ്ട്രോൾ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ കുട്ടികളുടെ മൊബൈൽ ഫോണ് ഉപയോഗം സുരക്ഷിതവും നിയന്ത്രിതവും ആയിരിക്കും. അഞ്ച് മെഗാപിക്സൽ എ.എഫ് റിയർ ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് ഇതിന്റെ മറ്റ് സവിശേഷതകൾ.
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറും ലഭ്യമാണ്. ഈ ഡിവൈസിൽ നിന്നും 299 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ വഴി റീചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് 2000 രൂപയുടെ കാഷ്ബാക്ക് ജിയോ മണിയായി ലഭിക്കും. ഈ തുക രണ്ടു തവണയായിട്ടാണ് ലഭിക്കുക. 800 രൂപ 12 മാസം കഴിയുന്പോഴും 1200 രൂപ 24 മാസം കഴിയുന്പോഴുമാണ് ജിയോ മണിയായി ഉപഭോക്താക്ക ൾക്ക് ലഭിക്കുന്നത്.