ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിനും ആദിത്യ എൽ വണ്ണിനും ശേഷം മറ്റൊരു വന്പൻ ദൗത്യവുമായി ഇന്ത്യ. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചു പഠിക്കാനും ജൈവവൈവിധ്യ വിലയിരുത്തലുമായി സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയയ്ക്കാൻ ഇന്ത്യ പദ്ധതി തയാറാക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുക. ‘സമുദ്രയാൻ’ എന്നാണ് പദ്ധതിയുടെ പേര്.ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്.
ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ വികസിപ്പിക്കുന്ന പ്രത്യേക അന്തർവാഹിനി ‘മത്സ്യ 6000’ മന്ത്രി പരിശോധിച്ചു. ഇതിന്റെ ചിത്രങ്ങൾ മന്ത്രി സോഷ്യൽമീഡിയയിൽ പങ്കുവച്ചു.