
തിരുവനന്തപുരം: മുന്നോക്ക സാമ്പത്തിക സംവരണത്തോട് യോജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സംവരണ വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും സീറോമലബാര്‍ സഭയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എന്നാൽ സിപിഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ധാരണയുണ്ടാക്കിയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം യുഡിഎഫില്‍ മുസ്ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്.