കോഴിക്കോട്: മുന്നാക്ക സംവരണത്തിൽ സർക്കാരിനെ വിമർശിച്ചു കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സർക്കാർ വെല്ലുവിളിക്കുന്നെന്നന്നാണു കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ വിമർശിക്കുന്നത്.
പിന്നാക്ക സംവരണം അട്ടിമറിക്കുന്ന നടപടി വഞ്ചനാപരമെന്നും സർക്കാർ സവർണതാത്പര്യം സംരക്ഷിക്കുന്നുവെന്നും കാന്തപുരം വിമർശിച്ചു.
സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണു മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു.
സംസ്ഥാന സർക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.