സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി; സാ​ഹ്നി കേ​സി​ന്‍റെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

 

ന്യൂ​ഡ​ൽ​ഹി: സം​വ​ര​ണം 50 ശ​ത​മാ​നം ക​ട​ക്ക​രു​തെ​ന്ന സു​പ്ര​ധാ​ന വി​ധി​യു​മാ​യി സു​പ്രീം​കോ​ട​തി.ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

സം​വ​ര​ണം പ​കു​തി​ക്ക് മേ​ൽ കൂ​ട​രു​തെ​ന്ന 1992-ലെ ​ഇ​ന്ദി​രാ സാ​ഹ്നി കേ​സി​ന്‍റെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി വി​ധി.

വി​ധി പു​ന​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.മ​റാ​ത്ത സം​വ​ര​ണം സം​ബ​ന്ധി​ച്ച മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​മം ന​ട​പ്പി​ലാ​ക്കി​യാ​ൽ 65 ശ​ത​മാ​നം സം​വ​ര​ണം വ​രു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

2017 ന​വം​ബ​റി​ലാ​ണ് തൊ​ഴി​ലി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റാ​ത്തി​ക​ൾ​ക്ക് കൂ​ടു​ത​ൽ സം​വ​ര​ണം ന​ൽ​കു​ന്ന നി​യ​മം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്.

പി​ന്നീ​ട് ഈ ​നി​യ​മ​ത്തി​ന്‍റെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് നി​ര​വ​ധി ഹ​ർ​ജി​ക​ൾ കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment