തനിക്ക് വണ്ണം കൂടിയിട്ടില്ലെന്ന് നടി സംവൃത സുനിൽ. വിവാഹശേഷം തനിക്ക് വണ്ണം കൂടിയെന്ന് ഗോസിപ്പുകൾ പ്രചരിച്ചതിനെപ്പറ്റിയായിരുന്നു സംവൃത ഇങ്ങനെ അഭിപ്രായപ്പെട്ടത്. പല നടിമാരും അഭിമുഖീകരിക്കുന്നതാണ് വിവാഹശേഷം വണ്ണം വച്ചുവെന്ന ഗോസിപ്പുകൾ.
സംവൃതയുടെ കാര്യത്തിലാകട്ടെ വണ്ണം കൂടിയ നിലയിൽ സംവൃതയുടെ ഒരു ഫോട്ടോയും പ്രചരിച്ചിരുന്നു. ഫോട്ടോ സത്യമാണെങ്കിലും ഫോട്ടോയിൽ വണ്ണം കൂടിയ രീതിയിൽ തോന്നിക്കുന്നതാണെന്നും യഥാർഥത്തിൽ പ്രസവിച്ചശേഷം പോലും താൻ വണ്ണം വച്ചിട്ടില്ലെന്നും സംവൃത പറയുന്നു.
ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് എങ്ങനെയാണെന്ന് എനിക്കറിയില്ല. സത്യത്തിൽ മെലിഞ്ഞു പോയല്ലോ എന്നാണ് പലരും ഇപ്പോൾ എന്നോട് ചോദിക്കുന്നത്- സംവൃത പറയുന്നു.