ജോഷി സാര്‍ സംവിധാനം ചെയ്ത പോത്തന് വാവ എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു നീളമുള്ള ഷോട്ടാണ്.
ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുന്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു.
അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു.
ഇവള് ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കൈയില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്. -സംവൃത സുനിൽ