ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു.
ഞാന്‍ സിനിമയില്‍ നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാലു സഹോദരന്മാര്, നാല് ഏടത്തിയമ്മമാര്, കുട്ടികള്‍. നമ്മള് ചിലതു പറയരുത്.
ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു.
ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. രണ്ടുപേര്‍ക്കും അവരുടേതായ സ്പേസ് ഉണ്ട്. സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള് കടന്നുകയറുന്നത് ഇഷ്ടമല്ല.
എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം.
രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും… കാര്യങ്ങള്‍ പരസ്പരം പറയും.
-സംയുക്ത വർമ