ആ ചിത്രങ്ങള്‍ ലീക്കായതാണ്, മൈസൂരിലെ യോഗശാലയില്‍ നിന്ന്! ചിത്രങ്ങള്‍ എടുത്തതാരെന്ന് അറിയില്ല; അവിടെ ഞാന്‍ നടിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളെക്കുറിച്ച് സംയുക്ത വര്‍മ്മ

മലയാള സിനിമയില്‍ ഒരു കാലത്ത് താരമായിരുന്ന നടി സംയുക്ത വര്‍മ്മ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞയാഴ്ചകളില്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. തടി കുറയ്ക്കാനുള്ള യോഗയാണ് സംയുക്ത ചെയ്യുന്നതെന്ന രീതിയിലുള്ള പ്രചരണങ്ങളും നടന്നിരുന്നു. എന്നാല്‍ സത്യാവസ്ഥ അതൊന്നുമല്ലെന്ന് വ്യക്തമാക്കികൊണ്ട് ആ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്റെ ഭാര്യ കൂടിയായ സംയുക്ത.

താന്‍ യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായെന്നാണ് സംയുക്ത പറയുന്നത്. അഡ്വാന്‍സ്ഡ് ലെവലില്‍ വിധിപ്രകാരം യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ പഠിച്ച സമയത്തെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നത്. എഫ്ബിയിലും വാട്‌സ്ആപ്പിലുമൊന്നും ഞാനത്ര ആക്ടീവല്ല. അതുകൊണ്ട് ഫോട്ടോസ് നെറ്റില്‍ വന്നത് മറ്റൊരാള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഒരു ഫോട്ടോ പോലും ഞാന്‍ പോസ്റ്റ് ചെയ്തതല്ല.’ എങ്ങനെയാണിവ ലീക്ക് ആയതെന്നും അറിയില്ല. സംയുക്ത പറയുന്നു.

സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍ കൂടിയാണ് . ‘ഏഴു വര്‍ഷം മുമ്പ് ഞാന്‍ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് ചെയ്തതാണ്. സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറുമാണ്. അതുകൂടാതെ, മൈസൂര്‍ അഷ്ടാംഗ യോഗശാലയില്‍ നിന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും ചെയ്തിട്ടുണ്ട്. അവിടെ ആര്‍ക്കുമറിയില്ലായിരുന്നു ഞാന്‍ നടിയാണെന്ന്. വിദേശികളായിരുന്നു കൂടുതല്‍. ഒരു മലയാളിക്കുട്ടിയുണ്ടായിരുന്നു. പക്ഷേ അവളെ ഞാന്‍ വിലക്കിയിരുന്നു ആരോടും പറയരുതെന്ന് പറഞ്ഞ.് ആധികാരികമായി പഠിപ്പിക്കാന്‍ മാത്രം അറിവും വിവേകവും എനിക്കുണ്ടെന്ന് സ്വയം തോന്നുന്നില്ല. ‘യോഗ പഠിപ്പിച്ചുകൂടേ’ എന്ന് ബിജുവേട്ടന്‍ ചോദിക്കും. ഫുള്‍ഫ്‌ളെഡ്ജ്ഡ് ആയി, പ്രൊഫഷണലായി യോഗ പഠിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരാമെന്നും പറയാറുണ്ട്. ഒരുപക്ഷേ, ഭാവിയില്‍ എനിക്ക് ആ കോണ്‍ഫിഡന്‍സ് വരുമായിരിക്കും.’ ഫിറ്റ്‌നസ് മാത്രം ലക്ഷ്യമാക്കിയല്ല യോഗ ചെയ്യുന്നത്. മെലിയുക എന്നതിനപ്പുറം യോഗ ചെയ്യുമ്പോള്‍ കിട്ടുന്ന കോണ്‍ഫിഡന്‍സാണ് പ്രധാനം. യോഗ ഒരു പാഷനുമാണ്.

 

 

Related posts