കരിയറിലെ തുടക്കകാലത്ത് ചില അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. കൊച്ചിയിൽ ഗ്രാന്റ് പേരന്റ്സിനൊപ്പമാണു കഴിഞ്ഞിരുന്നത്. ഞാൻ സ്ട്രഗിൾ ചെയ്യുകയാണെന്നു കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാൻ ഓക്കെയാണ്. പക്ഷെ എന്റെ ബാങ്ക് ബാലൻസ് ഏറെക്കുറെ കാലിയായി.
കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു ദിവസം രാത്രി, എനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷൻ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് തീവണ്ടിയെന്ന സിനിമ ലഭിച്ചു. -സംയുക്ത