ഏതാനും ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ മിന്നുംതാരമായി മാറിയ നടിയാണ് സംയുക്ത മേനോന്.
പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ സംയുക്ത ശ്രദ്ധേയയാകുന്നത് ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്.
പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോള്‍ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
തമിഴില്‍ ധനുഷ് നായകനാകുന്ന വാത്തി എന്ന പുതിയ സിനിമയില്‍ നായികയായി എത്തുന്നത് സംയുക്ത മേനോന് ആണ്.
ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഇടയില്‍ സിനിമാ ഇന്ഡസ്ട്രീയില് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും മറ്റു തുറന്നു പറഞ്ഞിരിക്കുകയാണ് സംയുക്ത മേനോന്.
ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംയുക്തയുടെ വെളിപ്പെടുത്തല്‍.
താന്‍ വളര്‍ന്ന് വരുന്ന താരമാണെന്നും നയന്‍താരയെ പോലെയാകുമ്പോള്‍ ആളുകള്‍ തന്നെ കുറിച്ചും സംസാരിക്കുമെന്നും ആണ് നടി പറയുന്നത്.
സ്ത്രീകള്‍ക്ക് ഇന്ന് സിനിമയില്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നും സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതൊക്കെ ശ്രദ്ധിക്കണമെന്നും സംയുക്ത പറയുന്നു.
സംയുക്തയുടെ വാക്കുകള്‍ ഇങ്ങനെ…
ഞാനൊക്കെ ഇപ്പോള്‍ വളര്‍ന്ന് വരുന്നതെയുള്ളു. നയന്‍താര മാമിന്റെയൊക്കെ സ്ഥാനത്തെത്തി കഴിയുമ്പോള്‍ ആളുകള്‍ നമ്മളെ കുറിച്ചും സംസാരിച്ച് തുടങ്ങും.
കാരണം അതുപോലെയുള്ള യാത്രയായിരുന്നു അവരുടേത്. ഇന്ന് സിനിമയില്‍ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യത്തില്‍ വ്യത്യാസം വന്നിട്ടുണ്ട്.
ഇന്ന് ഏതൊരു സിനിമ ചെയ്യുമ്പോഴും അതിനൊരു ഉദ്ദേശമുണ്ട്. നമ്മള് ഓരോ സിനിമയും ചെയ്യുമ്പോള്‍ അത് മനസില്‍ ആക്കണം.
ഉദാഹരണത്തിന് വാത്തി ചെയ്യുമ്പോള്‍ എനിക്കറിയാം എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന്.
ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരുപാട് സ്ട്രസ് ഉണ്ടായിരുന്നു.
ഒന്നാമത് വലിയൊരു സിനിമ അതുപോലെ തന്നെ രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഞാന്‍ ഉറപ്പായും അഭിനയം ആസ്വദിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ സീന്‍ പേപ്പര്‍ എവിടെയാണ് അത് എവിടെയാണ് ഇത് എവിടെയാണ് എന്നൊക്ക ചോദിച്ച് വലിയ ചിന്തയിലൊക്കെ ആയിരുന്നു ഞാന്‍. അതുകണ്ടപ്പോള്‍ ധനുഷ് സാര്‍ എന്നെ വിളിച്ച് സംസാരിച്ചു.
നമ്മള് എത്തി നില്ക്കുന്ന ഈ സ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മള് അവിടെ ഇപ്പോള്‍ എത്തി കഴിഞ്ഞു.
അതുകൊണ്ട് തന്നെ ഇങ്ങനെ ടെന്‍ഷനടിക്കുകയല്ല വേണ്ടത്. ഇതൊക്കെ ആസ്വദിക്കുകയാണ് വേണ്ടതെന്ന്.
അതിനുശേഷം ആ സിനിമ എനിക്ക് നന്നായി എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞു. ധനുഷ് സാറും ഞാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളിലൊന്ന് അതാണെന്നും സംയുക്ത പറയുന്നു.