മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ സംയുക്താമേനോന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നെന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത വെളിപ്പെടുത്തിയത്. ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു സംയുക്ത ഇപ്രകാരം മറുപടി പറഞ്ഞത്.
സംഭവത്തെക്കുറിച്ച് സംയുക്ത പറയുന്നതിങ്ങനെ…അമ്മയ്ക്ക് ശ്വാസംമുട്ടലുണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു. പുക വലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട്.
ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ’ സംയുക്ത പറയുന്നു. എന്തായാലും സംയുക്ത ചെയ്തത് ശരിയായ കാര്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നത്. അപൂര്‍വം ചിലര്‍ സംയുക്തയെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.