തമിഴ് മിനിസ്ക്രീന്‍ ജോഡികളായ വിഷ്ണുകാന്തിനും സംയുക്തയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടേയും വിവാഹവും വേര്‍പിരിയലും വളരെ പെട്ടെന്നായിരുന്നു.
സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തില്‍ ആയ ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒരു മാസം പിന്നിടും മുമ്പേ വേര്‍പിരിയുകയായിരുന്നു.
ഇരുവരുടേയും വിവാഹ മോചനക്കേസ് ഇപ്പോള്‍ നടക്കുകയാണ്. കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും നവ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുയാണ് ഇവരുടെ വിഷയം.
പിരിഞ്ഞതിന് ശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി രംഗത്ത് എത്തിയതാണ് സംഭവം ശ്രദ്ധിക്കപ്പെടാന്‍ കാരമായത്.
വേറെയും ബന്ധങ്ങള്‍ സംയുക്തയ്ക്ക് ഉണ്ടെന്നും പരിധിവിട്ട ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നു എന്നും പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തത് എന്നും വിഷ്ണുകാന്ത് ആരോപിച്ചു.
സംയുക്തയുടേത് എന്ന തരത്തില്‍ ചില ഫോണ്‍ കോള്‍ ശബ്ദ രേഖകളും വിഷ്ണുകാന്ത് പുറത്തു വിട്ടിരുന്നു.
തുടര്‍ന്ന് സംയുക്ത വിഷ്ണുകാന്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
വിഷ്ണു കാന്ത് എപ്പോഴും സെക്സിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത് എന്നും പല തരത്തിലുള്ള പോണ് വീഡിയോ കാണുവാന്‍ വേണ്ടി തന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും സംയുക്ത തുറന്നു പറഞ്ഞു.
എല്ലാ ദിവസവും തന്നെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാക്കുമെന്നും അതുമൂലം തന്റെ സ്വകാര്യഭാഗത്ത് അലര്‍ജി ഉണ്ടായി എന്നും താരം പറഞ്ഞു.
വിവാഹത്തിനു ശേഷം എല്ലാ ദിവസവും രാപകല്‍ എന്നില്ലാതെ തന്നെ വിഷ്ണു ലൈംഗികമായി ഉപദ്രവിക്കാറുണ്ട് എന്നും നടി പറഞ്ഞു.
വിവാഹത്തിന് മുന്‍പ് വരെ നല്ല ആളായിരുന്നു എന്നും എന്നാല്‍ വിവാഹം ചെയ്തതോടു കൂടിയാണ് എല്ലാം മാറിമറിഞ്ഞത് എന്നും സംയുക്ത വിഷ്ണുവിനെ കുറിച്ച് പറയുന്നു.
വിഷ്ണു പോണ് വീഡിയോകളില്‍ കാണുന്നതുപോലെ ചെയ്യുവാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു.
എന്നാല്‍ വിഷ്ണുവിനോട് ഇങ്ങനെ ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാല്‍ എങ്കില്‍ നമ്മള് ചെയ്യുന്നതൊക്കെ വീഡിയോ എടുത്ത് പിന്നീട് കാണാമെന്നു പറഞ്ഞു.
അതിനോട് തനിക്ക് ഇഷ്ടമില്ല എന്ന് സംയുക്ത പറയുന്നു. വിഷ്ണു സെക്സ് ചെയ്യുന്ന സമയത്ത് തന്നെ ശാരീരികമായി ഉപദ്രവിക്കും എന്നും നിലവിളിച്ചാല്‍ വാപൊത്തി പിടിക്കും.
ഇത്തരത്തില്‍ സെക്സ് ചെയ്യുന്നത് കൊണ്ട് തന്നെ തന്റെ സ്വകാര്യഭാഗത്ത് അലര്‍ജി ഉണ്ടാവുകയും അഞ്ചു ദിവസം മോഷന്‍ പോകാതെ ഹോസ്പിറ്റലില്‍ പോകേണ്ടി വരികയും ചെയ്തു.
എന്താണ് സംഭവിച്ചത് എന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ തനിക്ക് സംഭവിച്ച കാര്യം വിഷ്ണുവിനെ നാണം കെടുത്താതിരിക്കുവാന് വേണ്ടി തുറന്നു പറഞ്ഞിരുന്നില്ല.
ആദ്യരാത്രിയില്‍ തന്നോട് പെരുമാറിയത് അത്രയ്ക്കും മോശമായിട്ട് ആയിരുന്നു. അതുകൊണ്ടുതന്നെ ആദ്യരാത്രി കഴിഞ്ഞ് പനിക്കുകയും ചെയ്തു.
തന്റെ അച്ഛനും അമ്മയും കാണുവാന്‍ വരുന്നത് വിഷ്ണുവിന് ഇഷ്ടമില്ലായിരുന്നു എന്നും സംയുക്ത വ്യക്തമാക്കുന്നു.