ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്താവര്‍മ. വിവാഹശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിടവാങ്ങിയെങ്കിലും ഇപ്പോഴും മലയാളികള്‍ക്ക് സംയുക്തയെ ഇഷ്ടമാണ്.
അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംയുക്ത നേരിട്ട ഒരു ചോദ്യം ബിജു മേനോന് മദ്യപിക്കുമോ എന്നതായിരുന്നു. കിടിലന്‍ മറുപടിയാണ് സംയുക്ത ആ ചോദ്യത്തിന് കൊടുത്തത്. ആ മറുപടി ഇങ്ങനെ…
”ഞാന്‍ യോഗിയാണ് എനിക്കതിന്റെ ആവശ്യം ഇല്ല. പക്ഷേ മറ്റെ യോഗിക്ക് ആവശ്യം ഉണ്ട്. ആള് കര്‍മ്മ യോഗിയാണല്ലോ. എനിക്ക് യോഗാമതി, അതാണ് ഏറ്റവും വലിയ ലഹരി. ബിജുവേട്ടന് കഴിക്കും.
ബിജുവിന്റെ ഫ്രണ്ട്സിന്റെ ഭാര്യമാരോക്കെ പറയും ബിജു ഡ്രിങ്ക്സ് കഴിച്ചുട്ടോ ഇന്നലെ, കൂടുതലായിരുന്നു. എനിക്കാണെങ്കില്‍ അതേപ്പറ്റി സംസാരിക്കുന്നതെ ഇഷ്ടമല്ല. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ. ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലായിരിക്കും.
ഒന്നു റിലാക്സ് ചെയ്യാന്‍ തോന്നില്ലെ. ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണു റിലാക്സേഷന്. ചിലര്‍ക്ക് മദ്യം ആകാം എന്നും സംയുക്ത പറയുന്നു. എന്തായാലും സംയുക്തയുടെ മറുപടി കേട്ട് വണ്ടറടിച്ചിരിക്കുകയാണ് ആരാധകര്‍.