ബർലിൻ: നിലവിലെ ലോകകപ്പ് ചാന്പ്യന്മാരായ ജർമനി റഷ്യൻ ലോകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി താരമായ ലിറോയ് സനെയുൾപ്പടെ നാലു പേരെ നീക്കിയാണ് 23 പേരടങ്ങിയ അന്തിമ പട്ടിക പുറത്തിറക്കിയത്. ബേണ്‍ഡ് ലിനോ (ഗോൾകീപ്പർ), ജോനാഥൻ ഥാ (പ്രതിരോധം), നീൽസ് പെറ്റേർസണ്‍ (മിഡ്ഫീൽഡ്/ആക്രമണം) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ.
സൗത്ത് ടിറോളിലെ എപ്പാനിലായിരുന്നു ടീം പ്രഖ്യാപനച്ചടങ്ങ്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഗോളി മാനുവൽ നൊയർ ആണ് ക്യാപ്റ്റൻ. മേയ് 23ന് സൗത്ത് ടിറോളിൽ ജർമൻ താരങ്ങൾ ലോകകപ്പിനായുള്ള പരിശീലനം ആരംഭിച്ചിരുന്നു. ജൂണ്‍ അഞ്ചിന് ജർമൻ ടീം റഷ്യയിലേയ്ക്കു തിരിക്കും.
ജർമൻ താരങ്ങളെ കാണാൻ ചാൻസലർ
ജർമൻ ടീം അംഗങ്ങളെ ചാൻസലർ ആംഗല മെർക്കൽ സന്ദർശിച്ചു. എപ്പിയാനോയിലെ പരിശീലന ക്യാന്പിലായിരുന്നു ചാൻസലറുടെ സന്ദർശനം. ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെയ്നാർഡ് ഗ്രിൻഡൽ, ടീം മാനെജർ ഒലിവർ ബീയറോഫ്, സമി ഖെദീര തുടങ്ങിയവർ മെർക്കലിനെ സ്വീകരിച്ചു.