കാസർഗോഡ്: പാണത്തൂരിൽ കാണാതായ നാലുവയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു. വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള പുഴയിൽ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്കാണ് വീട്ടുമുറ്റത്തു നിന്ന് സനയെ കാണാതായത്. ഇതിനെ തുടർന്ന് കുട്ടിയെ കണ്ടെത്താൻ നാട്ടുകാരുടെയും പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ നടന്നുവരികയായിരുന്നു.
പാണത്തൂരിൽ കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെടുത്തു; വീട്ടിൽ നിന്നു രണ്ടു കിലോമീറ്റർ അകലെയുള്ള പുഴയിൽ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
